കോവിഡ്‌ വ്യാപനത്തിൽ പ്രതിസന്ധിയിലായി ജയിലുകൾ



ബംഗളൂരു രാജ്യത്ത്‌ കോവിഡ്‌ വ്യാപനം രൂക്ഷമാകുമ്പോൾ ജയിലുകൾ പ്രതിസന്ധിയിലേക്ക്‌. സ്ഥലപരിമിതിമൂലം  സാമൂഹ്യ അകലം പാലിക്കാനാകുന്നില്ലെന്ന്‌ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. 4,600 തടവുകാരാണിവിടെയുള്ളത്‌. ഇതിൽ ആറ്‌ ജീവനക്കാരനടക്കം 51 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. കർണാടകത്തിലെ ഒമ്പത്‌ സെൻട്രൽ ജയിലിലായി 157 തടവുകാരും 24 ജീവനക്കാരും രോഗബാധിതരാണ്‌.  തമിഴ്‌നാട്ടിൽ 150 തടവുകാർക്കും 92 ജീവനകാർക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ എണ്ണൂറിലധികം തടവുകാർക്കും അസമിൽ 481 പേർക്കുമാണ്‌ രോഗം. എന്നാൽ, ജയിലുകളിലെ രോഗബാധ ഇതിലും അധികമാണെന്നാണ്‌ വിദഗ്ധർ പറയുന്നത്‌. പരിശോധനയുടെ കുറവും ലക്ഷണമില്ലാത്തതുമാണ്‌ കാരണം. തടവുകാരുടെ എണ്ണം കുറയ്‌ക്കാൻ ആയിരക്കണക്കിനു പേരെ പരോളിലും ജാമ്യത്തിലും വിട്ടയക്കുന്നുണ്ട്‌.  വിവിധ പ്രതിരോധമാർഗങ്ങളും സ്വീകരിക്കുന്നുണ്ട്‌. എന്നാൽ, രോഗവ്യാപനത്തിന്റെ തോത് ഇതിലും വേഗത്തിലാണ്‌. പ്രതിരോധത്തിന്റെ കേരള മാതൃക റിമാൻഡ്‌ ചെയ്യുന്നവരെ നേരെ ജയിലിലേക്ക്‌ അയക്കാതെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക്‌ മാറ്റി കോവിഡ്‌ പരിശോധന നടത്തും. രോഗം സ്ഥിരീകരിച്ചാൽ ജയിൽ വാർഡന്മാരുടെ നിരീക്ഷണത്തിൽ ആശുപത്രിയിലേക്ക്‌ മാറ്റും. നെഗറ്റീവായവരെ ഒമ്പത്‌ പ്രത്യേക ജയിലുകളിലെ നിരീക്ഷണകേന്ദ്രത്തിലേക്ക്‌ മാറ്റും. അവിടെനിന്ന്‌ 14 ദിവസത്തിനുശേഷം അതത്‌ ജയിലിലേക്ക്‌ മാറ്റും. ഇതുവരെ 15 പേർക്കുമാത്രമാണ്‌ ജയിലിൽ രോഗബാധ. ആന്ധ്രപ്രദേശിൽ  കോവിഡ്‌ സ്ഥിരീകരിച്ച റിമാൻഡ്‌ തടവുകാർക്കായി പ്രത്യേക ജയിലുകൾ ഒരുക്കിയിട്ടുണ്ട്‌.  കർണാടകത്തിൽ പുതിയ തടവുകാരെ 21 ദിവസം പ്രത്യേക ബ്ലോക്കിൽ നിരീക്ഷണത്തിലാക്കും. Read on deshabhimani.com

Related News