രാജ്യത്ത് കോവിഡ് മരണം 2636 ; രോ​ഗികള്‍ 81634 ; തമിഴ്‌നാട്ടിൽ രോ​ഗികള്‍ 10,000ത്തോട് അടുക്കുന്നു



ന്യൂഡൽഹി രാജ്യത്ത് കോവിഡ് ബാധിതർ  81634. മരണം- 2636 ആയി.  ഒറ്റ ദിവസം 134 മരണം. 3722  രോ​ഗികള്‍. ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തത് കാൽലക്ഷത്തിലേറെ രോ​ഗികള്‍. പരിശോധന 20 ലക്ഷം കടന്നു. രോ​ഗികള്‍ ഇരട്ടിയാകുന്ന നിരക്ക് 13.9 ദിവസമായി. മഹാരാഷ്ട്രയിൽ ആയിരത്തിലേറെ മരണം. വ്യാഴാഴ്ച 44 പേർകൂടി മരിച്ചു. തമിഴ്‌നാട്ടിൽ രോ​ഗികള്‍ 10,000ത്തോട് അടുത്തു. ഡൽഹിയില്‍ 8000 കടന്നു. ഗുജറാത്തിൽ 20 മരണംകൂടി.  രോഗമുക്തി നിരക്ക് 33.6 ശതമാനത്തിൽ എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ● -ഡൽഹി രോഹിണി ജയിലിലെ 28കാരനായ തടവുകാരന് കോവിഡ് ● -മുംബൈയിൽ ഒരു എഎസ്ഐ ഉൾപ്പെടെ രണ്ട‌്‌ പൊലീസുകാർ കോവിഡ് ബാധിച്ചുമരിച്ചു ● -ഐടിബിപിയിലെ 12 ജവാൻമാർക്ക്‌ കോവിഡ്. 12 പേർക്ക് രോഗമുക്തി ● -ഡൽഹിയിൽ മൂന്ന് സിആർപിഎഫുകാർക്കുകൂടി കോവിഡ്. ആകെ 254 ● 9ഉം 11ഉം ക്ലാസിൽ തോറ്റ വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്താൻ സിബിഎസ്ഇ  ● -പ്രത്യേക ട്രെയിനുകളിൽ 2.35 ലക്ഷം പേർ ടിക്കറ്റ് ബുക്ക് ചെയ്തതായി റെയിൽവേ. വരുമാനം 45.30 കോടി ● വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടത്തിന്റെ അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ജര്‍മനി, ഫ്രാന്‍സ്, സിംഗപ്പുർ എന്നിവിടങ്ങളിലേക്കുള്ള ബുക്കിങ്‌ തുടങ്ങി ● -വിമാനയാത്രക്കാർക്ക് 350 മില്ലി ഹാൻഡ് സാനിറ്റൈസർ കൈയിൽ വയ്ക്കാൻ അനുമതി നൽകി Read on deshabhimani.com

Related News