3000 കടന്ന്‌ വീണ്ടും കോവിഡ്‌ ; ഡൽഹിയിൽ മാത്രം 1414 രോഗികൾ



ന്യൂഡൽഹി രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ വീണ്ടും മൂവായിരത്തിനു മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3205 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഡൽഹിയിൽ മാത്രം 1414 രോഗികൾ. 31 മരണം. ചൊവ്വാഴ്‌ച 2568 പേർക്കായിരുന്നു കോവിഡ്‌. അടുത്ത രണ്ടാഴ്‌ച രോഗികളുടെ എണ്ണം ഉയരുമെങ്കിലും അതിനുശേഷം കുത്തനെ കുറഞ്ഞേക്കുമെന്നാണ്‌ ആരോഗ്യവിദഗ്‌ധർ പറയുന്നത്‌.      നിലവിൽ ഡൽഹിയിൽ കൂടുതൽ നിയന്ത്രണം ആലോചിക്കുന്നില്ലെന്ന്‌ ആരോഗ്യമന്ത്രി  സത്യേന്ദ്ര ജെയിൻ വ്യക്തമാക്കി. അതിനിടെ, 2–-18 വയസ്സുകാർക്കിടയിൽ കോവാക്‌സിൻ ബൂസ്റ്റർ ഡോസിന്റെ രണ്ടാംഘട്ട പരീക്ഷണം നടത്താൻ ഭാരത്‌ ബയോടെക്‌ ഡ്രഗ്‌സ്‌ കൺട്രോളർ ജനറലിന്റെ അനുമതി തേടി. മൂന്നു ഘട്ടത്തിലായാണ്‌ പരീക്ഷണം. മരണം ഉയർന്നത്‌ കോവിഡിനാല്‍ 
അല്ലെന്ന് കേന്ദ്രം രാജ്യത്ത്‌ രജിസ്‌റ്റർ ചെയ്‌ത മരണം ഉയർന്നത്‌ കോവിഡ്‌ മരണത്താലെന്ന റിപ്പോർട്ട്‌ തള്ളി കേന്ദ്രസർക്കാർ. 2020ലെ മരണ കണക്ക്‌ വർധിച്ചത്‌ കോവിഡ്‌ മരണം കാരണമല്ലെന്ന്‌ നിതി ആയോഗ്‌ അംഗം ഡോ. വി കെ പോൾ പറഞ്ഞു. രജിസ്ട്രാർ ജനറലിന്റെ ഓഫീസ്‌ റിപ്പോർട്ട്‌ പ്രകാരം 2020ൽ രാജ്യത്ത്‌ 81.16 ലക്ഷം മരണമുണ്ട്‌. 2019ൽ 76.41 ലക്ഷം മരണമായിരുന്നു. ആറ്‌ ശതമാനം വർധനവ്‌. ‘ലാൻസെറ്റ്‌’ റിപ്പോർട്ടിൽ രാജ്യത്ത്‌ 2020 ജനുവരി മുതൽ 2021 ഡിസംബർ വരെയുണ്ടായ കോവിഡ്‌ മരണം റിപ്പോർട്ട്‌ ചെയ്യപ്പെട്ടതിനേക്കാൾ എട്ട്‌ മടങ്ങാണെന്ന്‌ കണ്ടെത്തിയിരുന്നു. Read on deshabhimani.com

Related News