നിയന്ത്രണം കുറയ്ക്കാന്‍ ഡല്‍ഹി



ന്യൂഡൽഹി ഡൽഹിയിൽ കോവിഡ്‌ സ്ഥിരീകരണ നിരക്ക്‌ 10 ശതമാനമായി കുറഞ്ഞതിനാൽ നിയന്ത്രണങ്ങളിൽ  ഇളവുകൾ വരുത്തുമെന്ന്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ അറിയിച്ചു. വാരാന്ത അടച്ചുപൂട്ടൽ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന്‌ ലെഫ്‌.ഗവർണർക്ക്‌ ശുപാർശ നൽകി. *  എന്നാൽ വാരാന്ത അടച്ചുപൂട്ടൽ ഒഴിവാക്കാനാകില്ലെന്ന നിലപാടാണ്‌ ഗവർണർക്ക്‌. കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാനാണ്‌ അനുമതി. Read on deshabhimani.com

Related News