ഞായറാഴ്‌ച ഏറ്റവും കൂടുതൽ രോ​ഗികളും മരണവും ഇന്ത്യയില്‍; ഏറ്റവും വേ​ഗത്തിൽ രോ​ഗവ്യാപനമുള്ള രാജ്യം



ന്യൂഡൽഹി > രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ പതിനെട്ടര ലക്ഷമായി. മരണം 38800 ലേറെ. ഞായറാഴ്‌ച ഏറ്റവും കൂടുതൽ രോ​ഗികളും മരണവും ഇന്ത്യയില്‍. രോ​ഗികള്‍ 52972, മരണം771 . അമേരിക്കയില്‍ 49038 രോ​ഗികള്‍, 467 മരണം. ബ്രസീലിൽ 42578രോ​ഗികള്‍, 514 മരണം. നിലവില്‍ ഇന്ത്യയിലാണ് ഏറ്റവും വേ​ഗത്തിൽ രോ​ഗം വ്യാപിക്കുന്നത്. 24 മണിക്കൂറിൽ 40574 രോഗമുക്തര്‍. 5.79 ലക്ഷം പേർ ചികിത്സയില്‍‌. 11.86 ലക്ഷം പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക്‌ 65.77 ശതമാനം. മരണനിരക്ക്‌ 2.11 ശതമാനം കേരളത്തെ ഒഴിവാക്കി കേന്ദ്രം പരിശോധനകളിൽ മുന്നിലുള്ള സംസ്ഥാനപട്ടികയിൽനിന്ന്‌ കേന്ദ്രം വീണ്ടും കേരളത്തെ ഒഴിവാക്കി. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമടക്കം 24 ഇടത്ത് പരിശോധനാതോത് കേന്ദ്ര ശരാശരിക്കും മുകളില്‍‌. രാജ്യത്ത്‌ തോത്‌ ദശലക്ഷം പേരിൽ 14650 ആണ്‌.  കേരളത്തിലെ നിലവില്‍‍ പരിശോധനാതോത്‌ ദശലക്ഷം പേരിൽ 23750‌. ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിൽ. എന്നിട്ടും കേരളം പട്ടികയിൽ ഉൾപ്പെട്ടില്ല. ഓക്‌സ്‌ഫഡ്‌ വാക്‌സിന്‌ പരീക്ഷണാനുമതി ഓക്‌സ്‌ഫഡ്‌ സർവകലാശാലയും അസ്‌ട്രസെനേക്ക കമ്പനിയും ചേർന്ന്‌ വികസിപ്പിക്കുന്ന ‘കോവിഡ്‌ഷീൽഡ്‌’ വാക്‌സിൻ ഇന്ത്യയിൽ പരീക്ഷിക്കുന്നതിന്‌ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന്‌ ഡിജിസിഐയുടെ അനുമതി. രണ്ടും മൂന്നും ഘട്ട പരീക്ഷണമാണ്‌ ഇന്ത്യയിൽ നടത്തുക. തമിഴ്‌നാട്ടിൽ ഒറ്റദിവസം 109 മരണം മഹാരാഷ്ട്രയിൽ കോവിഡ്‌ ബാധിതര്‍ നാലര ലക്ഷം, മരണം 15842. തിങ്കളാഴ്‌ച 266 മരണം. തമിഴ്നാട്ടിൽ തിങ്കളാഴ്ച 109 മരണം, 5609 രോ​ഗികള്‍. ആന്ധ്രയിൽ തിങ്കളാഴ്ച 7822 രോ​ഗികളും 63 മരണവും. യുപിയിൽ 4441 രോ​ഗികള്‍, 48 മരണം. ബിഹാറിൽ 2297 രോ​ഗികള്‍, 14 മരണം. ഗുജറാത്തിൽ 1009 രോ​ഗികള്‍, 22 മരണം. ഡൽഹിയിൽ 805 രോ​ഗികള്‍, 17 മരണം. ഒഡിഷയിൽ 1384 രോ​ഗികള്‍, 12 മരണം. Read on deshabhimani.com

Related News