1.30 ലക്ഷം കടന്ന്‌ രോഗികൾ



ന്യൂഡൽഹി തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത്‌ ആറായിരത്തിലേറെ കോവിഡ്‌ രോഗബാധിതർ. ആകെ രോഗികൾ 1.30 ലക്ഷത്തിലേറെയായി. മഹാരാഷ്ട്രയിൽ രോഗികൾ  കുത്തനെ ഉയരുകയാണ്‌. ശനിയാഴ്‌ചമാത്രം 2608 പേർക്ക്‌ രോഗബാധ. ആകെ രോഗികൾ 47000 കടന്നു. അറുപത്‌ പേർ കൂടി മരിച്ചു. ആകെ മരണം 1577. സംസ്ഥാനത്ത്‌ കോവിഡ് ബാധിച്ച് മരിച്ച പൊലീസുകാരുടെ എണ്ണം 18 ആയി. 1671 പൊലീസുകാർക്ക്‌ രോഗബാധ‌. തമിഴ്‌നാട്ടിൽ 710 പുതിയ രോഗികൾ. അഞ്ചുപേർ കൂടി മരിച്ചു. ആകെ മരണം നൂറിലേറെയായി. പുതിയ രോഗബാധിതരിൽ 624 പേർ ചെന്നൈയിലാണ്. ഗുജറാത്തിൽ 396 പുതിയ രോഗബാധിതർ. 27 പേർ കൂടി മരിച്ചു. ആകെ മരണം എണ്ണൂറിലേറെയായി. ഡൽഹിയിൽ 591 പുതിയ രോഗികൾ. 23 പേർ കൂടി മരിച്ചു.  രാജസ്ഥാനിൽ 163, ബംഗാളിൽ 127, ആന്ധ്രയിൽ 47, ബീഹാറിൽ 179, കർണാടകയിൽ 216, പഞ്ചാബിൽ 16, ഒഡിഷയിൽ 80, ഹരിയാനയിൽ 64, അസമിൽ 70 എന്നിങ്ങനെയാണ്‌ പുതിയ രോഗബാധിതർ. ● സിക്കിമിൽ ആദ്യത്തെ കോവിഡ് ബാധ ഡൽഹിയിൽ നിന്നെത്തിയ 25 കാരനായ വിദ്യാർഥിക്ക്‌ സ്ഥിരീകരിച്ചു. കഴിഞ്ഞ നാലുമാസമായി പൂർണമായും ഗ്രീൻസോണിൽ തുടർന്ന ഏക സംസ്ഥാനമായിരുന്നു സിക്കിം. ● ഡൽഹി എയിംസ് പൾമണോളജി വകുപ്പ് ഡയറക്ടറും പ്രൊഫസറുമായ ഡോ. ജിതേന്ദ്രനാഥ് പാണ്ഡെ(78) കോവിഡ്‌ ബാധിച്ച് മരിച്ചു. എയിംസിലെ മെഡിസിൻ വിഭാഗം മുൻതലവനാണ്‌. എയിംസിലെ കാന്റീൻ ജീവനക്കാരനും കഴിഞ്ഞ ദിവസം  മരിച്ചിരുന്നു. ● മെയ്‌ 31 വരെ ആഭ്യന്തര വിമാന സർവീസ്‌ തുടങ്ങാൻ അനുവദിക്കില്ലെന്ന്‌ മഹാരാഷ്ട്ര. വിമാനയാത്രക്കാർക്ക്‌ കോവിഡ്‌ പരിശോധനയും ക്വാറന്റൈ നും നിർബന്ധമാക്കി ജമ്മു–-കശ്‌മീർ. ● ഡൽഹിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം നത്തുപ്രസാദിന്റെ സഹോദരൻ സോഹൻലാൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. അറുപത്‌ വയസ്സായിരുന്നു. ● - ബിഎസ്‌എഫിൽ 21 പേർക്ക്‌ കൂടി കോവിഡ്‌ . 306 പേർ രോഗബാധിതർ. 120 പേർ ആശുപത്രിയിൽ.‌ Read on deshabhimani.com

Related News