6‌ നഗരത്തിൽനിന്നുള്ള വിമാനങ്ങൾ ബംഗാൾ വിലക്കി



ന്യൂഡൽഹി കോവിഡ്‌ വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ ആറ്‌ നഗരത്തിൽ നിന്നുള്ള വിമാനസർവീസുകൾ ബംഗാൾ സർക്കാർ രണ്ടാഴ്‌ചത്തേക്ക്‌ വിലക്കി. ഡൽഹി, മുംബൈ, ചെന്നൈ, പുണെ, നാഗ്‌പുർ, അഹമദാബാദ്‌ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ്‌ തിങ്കളാഴ്‌ചമുതൽ വിലക്ക്‌. ബംഗാളിൽ കോവിഡ്‌ രോഗികൾ വർധിക്കുകയാണെന്നും ഇതിലേറെയും മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ എത്തുന്നവരാണെന്നും ചൂണ്ടിക്കാട്ടി ബംഗാൾ സിവിൽ വ്യോമയാന മന്ത്രാലയത്തിന്‌ കത്തയച്ചിരുന്നു. രോഗവ്യാപനം മുൻനിർത്തി മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്താൻ അനുവദിക്കണമെന്നും ജൂൺ 30ന്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. നിയന്ത്രണത്തിന്‌ വ്യോമയാന മന്ത്രാലയം അനുമതി നൽകിയതിനുപിന്നാലെയാണ്‌ നടപടി‌. ഒരു വിമാനക്കമ്പനിക്ക്‌ ആഴ്‌ചയിൽ ഒന്നെന്ന നിലയിൽ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നുള്ള സർവീസുകൾ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.  21,000ത്തിലേറെ രോഗികളാണ്‌ ബംഗാളിൽ ഇതുവരെയുള്ളത്‌.  ഒരാഴ്‌ചയായി ദിവസവും അറുനൂറിലേറെ കേസാണ്‌ സംസ്ഥാനത്ത്‌ റിപ്പോർട്ടുചെയ്യപ്പെടുന്നത്‌. Read on deshabhimani.com

Related News