കോറമാൻഡൽ മുമ്പും പാളം തെറ്റി



ഭുവനേശ്വർ> വെള്ളിയാഴ്‌ച‌ പാളംതെറ്റി വൻദുരന്തത്തിന്‌ കാരണമായ കോറമാൻഡൽ എക്‌സ്‌‌‌പ്രസ്‌ അപകടത്തിൽപ്പെടുന്നത്‌ ഇതാദ്യമല്ല. 2009ലെ ഇതുപോലൊരു വെള്ളിയാഴ്ചയും ട്രെയിൻ അപകടത്തിൽപ്പെട്ടിരുന്നു. 16 പേർ മരിച്ചു. മണിക്കൂറിൽ 130 കിലോമീറ്ററാണ്‌ കോറമാൻഡൽ എക്സ്‌പ്രസിന്റെ ഏറ്റവും കൂടിയ വേഗം. ഹൗറയിൽനിന്ന്‌ ചെന്നൈയിലേക്കുള്ള 1662 കിലോമീറ്റർ ഓടിയെത്താൻ എടുക്കുന്നത്‌ 27 മണിക്കൂറും അഞ്ച്‌ മിനിറ്റുംമാത്രം. ജയ്‌പുർ റോഡ്‌ റെയിൽവേ സ്‌റ്റേഷൻ കടന്ന്‌ അതിവേഗം പോകവെ കോറമാൻഡൽ 2009ൽ അപകടത്തിൽപ്പെട്ടതും ട്രാക്ക്‌ മാറ്റത്തിനിടെയാണ്‌. എൻജിൻ ഒരു പാളത്തിലേക്ക്‌ കയറി മറിഞ്ഞു. ഇതോടെ നിയന്ത്രണമറ്റ ബോഗികൾ മറിഞ്ഞ്‌ നാലുപാടും ചിതറി.   Read on deshabhimani.com

Related News