പാചക വാതകവില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന്‌ കൂട്ടിയത്‌ 101 രൂപ



കൊച്ചി>  ജനങ്ങൾക്ക്‌ ഇരുട്ടടി നൽകി കേന്ദ്രം  പാചകവാതകവില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിനാണ്‌  വില കുത്തനെ കൂട്ടിയത്‌. ഒരു സിലിണ്ടറിന് 101 രൂപയാണ് കൂട്ടിയത്. കൊച്ചിയില്‍ ഇതോടെ വാണിജ്യ സിലിണ്ടറിനു 2095 രൂപയായി. ഡൽഹിയിൽ 2101 രൂപയും, ചെന്നൈയിൽ 2,233 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിൻറെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ നവംബര്‍ ഒന്നിനും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടറിന് വില കൂട്ടിയിരുന്നു. പെട്രോൾ, ഡീസൽ  വിലയിൽ  കേന്ദ്രം അധിക നികുതി ഏർപ്പെടുത്തി ജനങ്ങളെ കൊള്ളയടി തുടരുന്നതിനിടയിലാണ്‌ പാചകവാതകത്തിനും വിലകൂട്ടി ബുദ്ധിമുട്ടിക്കുന്നത്‌. Read on deshabhimani.com

Related News