കേന്ദ്രസർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്; ഇന്ധനവിലയിലെ കണക്കുകൾ നിരത്തി സുർജേവാല



ന്യൂഡല്‍ഹി> പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്‌സൈസ് തീരുമ കുറച്ച കേന്ദ്രസർക്കാർ നടപടി കബളിപ്പിക്കലാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. ഇന്ധനവില വൻതോതിൽ വർധിപ്പിച്ച ശേഷം കുറവുവരുത്തിയതായി പ്രഖ്യാപനം നടത്തി കേന്ദ്ര സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു.  കേന്ദ്രം വർധിപ്പിച്ച തുകയും ഇപ്പോൾ കുറച്ച തുകയും താരതമ്യം ചെയ്‌തു കൊണ്ടാണ് സുർജേവാലയുടെ വിമർശനം. സംഖ്യകള്‍ കൊണ്ട് ജനങ്ങളെ കബളിപ്പിക്കരുത്. 2014 മേയില്‍ പെട്രോളിന്റെ എക്‌‌സൈസ് തീരുവ ലിറ്ററിന് 9.48 രൂപയായിരുന്നു. ഇപ്പോള്‍ അത് 27.90 രൂപയാണ്. 18.42 രൂപ തീരുവ വര്‍ധിപ്പിച്ച ശേഷം എട്ടുരൂപ കുറയ്‌ക്കുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്. സമാനമായ രീതിയില്‍ ഡീസലിനും എക്‌സൈസ് തീരുവ ലിറ്ററിന് 18.24 രൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ ഇ്പപോള്‍ ആറുരൂപ കുറച്ചു. ഇത്തരം തട്ടിപ്പുകളല്ല രാജ്യത്തിന് വേണ്ടത്-  സുര്‍ജേവാല ട്വീറ്റ് ചെയ്‌തു. Read on deshabhimani.com

Related News