യുപി കോൺ​ഗ്രസിന്റെ "മുഖം' പ്രിയങ്ക മൗര്യ സീറ്റ് കിട്ടാതെ ബിജെപിയിലേക്ക്



ലഖ്നൗ ഉത്തർപ്രദേശ് തെരഞ്ഞടുപ്പ് പ്രചാരണത്തിനുള്ള പോസ്റ്ററുകളിൽ കോൺ​ഗ്രസിന്റെ മുഖവും മഹിളാ കോൺ​ഗ്രസ് വൈസ് പ്രസിഡന്റുമായ പ്രിയങ്ക മൗര്യ സീറ്റ് കിട്ടാതെ വന്നതോടെ ബിജെപിയിലേക്ക്. കോൺഗ്രസിന്റെ "സ്ത്രീശാക്തീകരണ'പ്രചാരണത്തിന്റെ പോസ്റ്ററിലെ മുഖമെന്ന നിലയിലാണ് പ്രിയങ്ക മൗര്യ ശ്രദ്ധിക്കപ്പെട്ടത്.  "എന്റെ മുഖവും പേരും പ്രചാരണത്തിനായി ഉപയോഗിച്ചു. സീറ്റ് പങ്കുവെച്ചപ്പോള്‍ എന്നെ അവ​ഗണിച്ചു. ഒബിസി പെൺകുട്ടിയായതിനാലും പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി സന്ദീപ് സിങ്ങിന് കൈക്കൂലി കൊടുക്കാൻ കഴിയാത്തതിനാലും എനിക്ക് ടിക്കറ്റ് ലഭിച്ചില്ല.'- പ്രിയങ്ക മൗര്യ തുറന്ന‌ടിച്ചു.  യുപിയില്‍ വനിതകള്‍ക്ക് 40 ശതമാനം സീറ്റാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചതെങ്കിലും ആദ്യ പട്ടികയിൽ ഒമ്പത് വനിതകളേയുള്ളു. Read on deshabhimani.com

Related News