മുല്ലപ്പള്ളി, ലീഗ്‌, കോൺഗ്രസ് ഭാവി‌: ചർച്ച ഇനി ഡൽഹിയിൽ



ന്യൂഡൽഹി > മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നീക്കണമെന്ന മുസ്ലിംലീഗിന്റെ സമ്മർദത്തിനിടെ സംസ്ഥാന കോൺഗ്രസിലെ മൂന്ന്‌ പ്രധാന നേതാക്കളും ഹൈക്കമാൻഡ്‌ പ്രതിനിധികളും തമ്മിൽ തിങ്കളാഴ്‌ച നിർണായക ചർച്ച നടക്കും. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ഡൽഹിയിൽ എത്തി. ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും ഞായറാഴ്‌ച എത്തും. ഞായറാഴ്‌ച അനൗപചാരിക കൂടിയാലോചനകൾ നടക്കും. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലെ പരാജയം ഉലച്ച കോൺഗ്രസിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രാപ്‌തമാക്കാനാണ്‌‌ ചർച്ചകളുടെ ശ്രമം. നേരത്തെ കേരളത്തിൽ വന്ന്‌ തയ്യാറാക്കിയ റിപ്പോർട്ട്‌ എഐസിസി നിരീക്ഷകൻ താരിഖ്‌ അൻവർ ഹൈക്കമാൻഡിന്‌ കൈമാറിയിരുന്നു. മുസ്ലിംലീഗിന്റെ നിലപാടും അറിയിച്ചിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾ കേരള നേതാക്കളെ അറിയിക്കും. ഇവരുടെ അഭിപ്രായംകൂടി പരിഗണിച്ചശേഷം അന്തിമതീരുമാനം പ്രഖ്യാപിക്കാനാണ്‌ ധാരണ. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറാനുള്ള സാധ്യത ഹൈക്കമാൻഡ്‌ കേന്ദ്രങ്ങൾ തള്ളിക്കളയുന്നില്ല. Read on deshabhimani.com

Related News