കേരളത്തിൽ ‘ലൗ ജിഹാദു’ണ്ടോയെന്ന്‌ കോൺഗ്രസ്‌ എംപി; ഇല്ലെന്ന്‌ കേന്ദ്രം



ന്യൂഡൽഹി > കേരളത്തിൽ ‘ലൗ ജിഹാദ്‌’ ഇല്ലെന്ന്‌ കേന്ദ്രസർക്കാർ കഴിഞ്ഞവർഷം ലോക്‌സഭയിൽ മറുപടി നൽകി. കോൺഗ്രസ്‌ എംപി ബെന്നി ബെഹ്‌നാന്റെ ചോദ്യത്തിനു മറുപടിയായി ബിജെപി നേതാവായ ആഭ്യന്തര സഹമന്ത്രി ജി കിഷൻറെഡ്ഡിയാണ്‌ ഇക്കാര്യം അറിയിച്ചത്‌. 2020 ഫെബ്രുവരി നാലിനു നക്ഷത്രചിഹ്‌നമുള്ള ചോദ്യത്തിനാണ്‌ ഈ മറുപടി നൽകിയത്‌. കഴിഞ്ഞ രണ്ട്‌ വർഷം കേന്ദ്ര ഏജൻസികൾ കേരളത്തിൽനിന്ന്‌ ഏതെങ്കിലും ലൗവ്‌ജിഹാദ്‌ കേസ്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ടോ എന്നായിരുന്നു ബെന്നി ബെഹ്‌നാന്റെ ചോദ്യം. ഒറ്റ കേന്ദ്ര ഏജൻസിയും കേരളത്തിൽ ലൗവ്‌ ജിഹാദ്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ലെന്ന്‌ മന്ത്രി രേഖാമൂലം മറുപടി നൽകി. ഭരണഘടനയുടെ 25–-ാം വകുപ്പുപ്രകാരം രാജ്യത്ത്‌, പൊതുക്രമത്തിനും വ്യവസ്ഥയ്‌ക്കും ഭംഗം വരുത്താതെ ഏതു മതത്തിൽ വിശ്വസിക്കുന്നതിനും അനുഷ്‌ഠാനങ്ങൾ നടത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും അവകാശമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ വിവിധ ഹൈക്കോടതികൾ ഇക്കാര്യം ഉയർത്തിപ്പിടിച്ച്‌ വിധിപ്രസ്‌താവം നടത്തിയിട്ടുണ്ട്‌. Read on deshabhimani.com

Related News