പൊലീസുകാരന്റെ കോളറില്‍ കുത്തിപ്പിടിച്ച് കോണ്‍ഗ്രസ് നേതാവ്; സംഭവം തെലങ്കാനയില്‍



ഹൈദരാബാദ്> തെലങ്കാനയില്‍ പൊലീസുകാരന്റെ കോളര്‍ പിടിച്ചുവലിച്ച് ക്ഷുഭിതയാകുന്ന കോണ്‍ഹ്രസ് നേതാവ് രേണുക ചൗധരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. രാഹുല്‍ ഗാന്ധിക്കെതിരായ ഇഡി നടപടിയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിലാണ് രേണുക പൊലീസുകാരന്റെ കോളറില്‍ പിടിച്ചുവലിച്ചത്. സംഭവത്തിന്റെ  വീഡിയോ ദൃശ്യങ്ങള്‍  എഎന്‍ഐ ന്യൂസ് ഏജന്‍സി സോഷ്യല്‍ ട്വിറ്ററില്‍  പങ്കുവെച്ചു.   43  സെക്കന്റുള്ള വീഡിയോയില്‍ രേണുക ചൗധരി പൊലീസുകാരനെ അക്രമിക്കുന്നതും വനിത പൊലീസുകാര്‍ പിന്നീടവരെ പിടിച്ചുവലിച്ച് പൊലീസ് വാഹനത്തിലേയ്ക്ക് കൊണ്ടുപോകുന്നതും കാണാം. ' ചലോ രാജ് ഭവന്‍' പ്രതിഷേധത്തിന്റെ ഭാഗമായാണ് തെലങ്കാനയില്‍ പ്രതിഷേധം നടന്നത്. പ്രവര്‍ത്തകര്‍ ഇരുചക്ര വാഹനം  കത്തിക്കുകയും ബസിന് മുകളിലേയ്ക്ക് കയറുകയും ചെയ്തതായി  പിടിഐ റിപ്പോര്‍ട്ട് ചെയ്തു.   Read on deshabhimani.com

Related News