സിവിൽ സർവീസ്‌ ചട്ട പരിഷ്‌കാരം ; എതിർത്ത് കൂടുതൽ സംസ്ഥാനങ്ങൾ



ന്യൂഡൽഹി ഐഎഎസ്‌, ഐപിഎസ്‌ ഉദ്യോഗസ്ഥരുടെ നിയമന ചട്ടങ്ങളിൽ ഏകപക്ഷീയ ഭേദഗതിക്കുള്ള കേന്ദ്രനീക്കത്തിനെതിരായി കൂടുതൽ സംസ്ഥാനങ്ങൾ രംഗത്ത്‌. കേരളം, തമിഴ്‌നാട്‌, ബംഗാൾ സർക്കാരുകൾക്ക്‌ പുറമെ ജാർഖണ്ഡ്‌, ഒഡിഷ, രാജസ്ഥാൻ, ഛത്തിസ്‌ഗഢ്‌ സർക്കാരുകളും കേന്ദ്രത്തെ എതിർപ്പ്‌ അറിയിച്ചു. ബിഹാർ, മധ്യപ്രദേശ്‌ തുടങ്ങി എൻഡിഎ ഭരണ സംസ്ഥാനങ്ങളും വിയോജിപ്പ്‌ അറിയിച്ചിരുന്നു. ഐഎഎസ്, ഐപിഎസ്‌ ഉദ്യോഗസ്ഥരെയും ഇന്ത്യൻ ഫോറസ്‌റ്റ്‌ സർവീസ്‌ ഉദ്യോഗസ്ഥരെയും തോന്നുംപോലെ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക്‌ മാറ്റാൻ കേന്ദ്രത്തിന്‌ അധികാരം നൽകുന്നതാണ്‌ പുതിയ ഭേദഗതി നിർദേശം. ജനുവരി 12ന്‌ കേന്ദ്രം സംസ്ഥാനങ്ങൾക്ക്‌ അയച്ച കത്തിൽ ഐഎഎസ്‌ കേഡർ ചട്ടങ്ങളിൽ മാത്രമാണ്‌ ഭേദഗതി നിർദേശിച്ചത്‌. എന്നാൽ, 17ന്‌ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം അയച്ച കത്തിൽ ഐപിഎസ്‌, ഐഎഫ്‌എസ്‌ ഉദ്യോഗസ്ഥരുടെ കേഡർ ചട്ടങ്ങളിലും സമാന ഭേദഗതിയുണ്ടെന്ന്‌ അറിയിച്ചു. 28നകം പ്രതികരണം അറിയിക്കാനും ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News