കൃത്രിമക്കാൽ പരിശോധന : സുധ ചന്ദ്രനോട്‌ മാപ്പ്‌ പറഞ്ഞ്‌ സിഐഎസ്‌എഫ്‌

videograbbed image


ന്യൂഡൽഹി നടിയും നർത്തകിയുമായ സുധ ചന്ദ്രന്റെ കൃത്രിമക്കാൽ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനയുടെ ഭാഗമായി  ഊരിമാറ്റാൻ ആവശ്യപ്പെട്ട സംഭവങ്ങളിൽ സിഐഎസ്‌എഫ്‌ മാപ്പ്‌ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കും. സമാന സാഹചര്യത്തിൽ പാലിക്കേണ്ട നടപടിക്രമം സേനാംഗങ്ങളെ ബോധവൽക്കരിക്കും. നൃത്തപരിപാടിക്കായി യാത്ര ചെയ്യുമ്പോൾ ഓരോ തവണയും വിമാനത്താവളത്തിൽ കൃത്രിമക്കാൽ ഊരിമാറ്റാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതായി സുധ ചന്ദ്രൻ നവമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള അഭ്യർഥനയെന്ന നിലയിലായിരുന്നു വീഡിയോ. ഓരോ തവണയും കാൽ ഊരുകയും വയ്‌ക്കുകയും ചെയ്യുന്നത്‌ മനുഷ്യസാധ്യമാണോ? ഇങ്ങനെയാണോ രാജ്യം സ്‌ത്രീകളെ ആദരിക്കുന്നത്‌–അമ്പത്താറുകാരിയായ സുധ ചോദിച്ചു. വീഡിയോ ചർച്ചയായതിനെത്തുടർന്നാണ്‌ സിഐഎസ്‌എഫിന്റെ ഖേദപ്രകടനം. 1981ൽ 16–-ാം വയസ്സിൽ കാറപകടത്തിൽ വലതുകാൽ നഷ്ടപ്പെട്ട സുധ കൃത്രിമക്കാൽവച്ച്‌ നൃത്തവും അഭിനയവും തുടരുകയാണ്. ഇവരുടെ ജീവിതം പ്രമേയമാക്കിയ തെലുങ്ക്‌ സിനിമ  ‘മയൂരി’യിലെ അഭിനയത്തിന്‌ ദേശീയ അവാർഡ്‌ ലഭിച്ചു. Read on deshabhimani.com

Related News