ധൻബാദിൽ കൽക്കരി ഖനി ഇടിഞ്ഞ്‌ കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു



ധൻബാദ്‌ > അനധികൃതമായി പ്രവർത്തിച്ച കൽക്കരി ഖനി ഇടിഞ്ഞുവീണ്‌ കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ധൻബാദ് നഗരത്തിൽ നിന്ന് 21 കിലോമീറ്റർ ദൂരത്തുള്ള ബൗറ മേഖലയിലെ ഖനിയിലായിരുന്നു അപകടം. നിരവധിപേർ ഖനിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്.   Read on deshabhimani.com

Related News