രാജസ്ഥാനിലും മധ്യപ്രദേശിലും വിമാന അപകടങ്ങൾ



ന്യൂഡൽഹി > രാജസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു. ചാർട്ടേഡ് വിമാനമാണ് തകര്‍ന്നു വീണതെന്നാണ് പ്രാഥമിക വിവരം. ഭരത്പൂരിലാണ് അപകടമുണ്ടായത്. വിമാനം പൂര്‍ണ്ണമായും കത്തിയമര്‍ന്നു. അപകടവിവരം ജില്ലാ കലക്‌ടര്‍ സ്ഥിരീകരിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടെ  മധ്യപ്രദേശിലെ ഗ്വാളിയോറിൽ പരിശീലനത്തിനിടെ പറന്നുയർന്ന സുഖോയ്, മിറാഷ് വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. മൊറേന മേഖലയിൽ വെച്ചാണ് അപകടമുണ്ടായത്. വിമാനങ്ങൾ തകർന്നുവീണതായാണ് വിവരം. Read on deshabhimani.com

Related News