കോവിഡ്‌ വ്യാപനം തടയുന്നതിൽ കേരളത്തെ മാതൃകയാക്കണം: ബിജെപി



കോവിഡ്‌ വ്യാപനം തടയുന്നതിൽ കേരളത്തെ മാതൃകയാക്കണമെന്ന്‌ ബിജെപി മഹാരാഷ്‌ട്ര സംസ്ഥാന പ്രസിഡന്റ്‌ ചന്ദ്രകാന്ത്‌ പാട്ടീൽ.  കോവിഡ്‌ വ്യാപനം തടയുന്നതിൽ ശിവസേന സഖ്യ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെയുള്ള പ്രതികരണമെന്നനിലയിൽ വെള്ളിയാഴ്ച അവരവരുടെ വീടുകൾക്ക്‌ പുറത്തിറങ്ങി പ്രതിഷേധിക്കണമെന്നും പാട്ടീൽ ജനങ്ങളോട്‌ ആവശ്യപ്പെട്ടു. മഹാരാഷ്‌ട്രയിൽ കോവിഡ്‌ രോഗികളുടെ എണ്ണം നാൽപ്പതിനായിരത്തോട്‌ അടുത്ത ഘട്ടത്തിലാണ്‌ ബിജെപി പ്രതിഷേധത്തിന്‌ ആഹ്വാനം ചെയ്തത്‌. “മാർച്ച്‌ ഒമ്പതിനാണ്‌ മഹാരാഷ്‌ട്രയിൽ‌ രോഗം ആദ്യമായി സ്ഥിരീകരിച്ചത്‌. കേരളത്തിലും അപ്പോൾ രോഗമുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ ഇപ്പോൾ രോഗികളുടെ എണ്ണം ആയിരത്തിൽ താഴെ മാത്രമാണ്‌. മഹാരാഷ്‌ട്രയിൽ അത്‌ നാൽപ്പതിനായിരത്തോട്‌ അടുക്കുന്നു’–- പാട്ടീൽ പറഞ്ഞു. Read on deshabhimani.com

Related News