ബം​ഗാള്‍ മന്ത്രിയെ സിബിഐ ചോദ്യംചെയ്തു



കൊല്‍ക്കത്ത ചിട്ടിതട്ടിപ്പുകേസില്‍ പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാൾ വ്യവസായമന്ത്രിയുമായ പാർത്ഥ ചാറ്റർജിയെ സിബിഐ ചോദ്യംചെയ്തു. മന്ത്രിയുടെ ഓഫീസില്‍ ചോദ്യംചെയ്യല്‍ രണ്ടുമണിക്കൂറിലേറെ നീണ്ടു. 2011ല്‍ മന്ത്രിയായിരിക്കെ ഐ കോര്‍ എന്ന ചിട്ടിക്കമ്പനിക്ക് വഴിവിട്ട സഹായം ചെയ്തെന്നാണ് കേസ്. നിക്ഷേപകരില്‍നിന്ന്‌ കോടികള്‍ തട്ടിയ കമ്പനി പൂട്ടി. കല്‍ക്കരി ഖനി കുംഭകോണക്കേസില്‍  തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജി എംപി, നിയമമന്ത്രി മൊലയ് ഘട്ടക്‌ എന്നിവരെ രണ്ടാമതും ചോദ്യംചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. 21ന് ഇഡി ഓഫീസില്‍ ഹാജരാകണം. ഇതിനിടെ, അനുമതി തേടാതെ എംഎല്‍എമാര്‍ക്ക് കുറ്റപത്രം നല്‍കിയതിന് വിശദീകരണം നല്‍കാന്‍ ഇഡി, സിബിഐ ഉദ്യോ​ഗസ്ഥര്‍ക്ക് സ്പീക്കര്‍ ബിമന്‍ ബാനര്‍ജി നോട്ടീസ് നല്‍കി. ഉദ്യോ​ഗസ്ഥര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം. നാരദ ഡോട്ട് കോം ഒളിക്യാമറ അഴിമതിക്കേസിലാണ് എംഎല്‍എമാര്‍ക്കെതിരെ നടപടി ഉണ്ടായത്. Read on deshabhimani.com

Related News