കച്ച് ഉള്‍ക്കടലില്‍ ചരക്കു കപ്പലുകള്‍ കൂട്ടിയിടിച്ചു

image tweeted by PRO defence gujarat


അഹമ്മദാബാദ്> ഗുജറാത്തിലെ കച്ച് ഉള്‍ക്കടലില്‍ ചരക്കു കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. എണ്ണക്കപ്പലുകളായ എംവീസ് ഏവിയേറ്ററും അറ്റ്‌ലാന്റിക് ഗ്രേസ് എന്നിവയും തമ്മിലാണ് കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.കൂട്ടിയിടിയില്‍ കപ്പലുകളിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സ്ഥിതഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. നേരിയ തോതില്‍ എണ്ണ ചോര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്   Read on deshabhimani.com

Related News