ഏഴ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന്



ന്യൂഡല്‍ഹി> ആറുസംസ്ഥാനത്തെ ഏഴ്‌ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. മ​ഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, മൊകാമ, ബിഹാറിലെ ​ഗോപാല്‍​ഗഞ്ച്, ഹരിയാനയിലെ അദ്ദംപുര്‍, തെലങ്കനായിലെ മുനു​ഗോഡെ, ഉത്തര്‍പ്രദേശിലെ ​ഗോല ​ഗൊക്രനാഥ്, ഒഡിഷയിലെ ധാംന​ഗര്‍ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ഒക്ടോബര്‍ ഏഴിന് ഔദ്യോ​ഗിക വിജ്ഞാപനം വരും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 14. ഹിതപരിശോധന 15ന് നടക്കും. 17 വരെ പത്രിക പിന്‍വലിക്കാം. വോട്ടെണ്ണല്‍ നവംബര്‍ ആറിന്. Read on deshabhimani.com

Related News