ബഫർസോൺ : സമ്പൂർണ നിരോധനം അപ്രായോഗികം ; കേരളത്തിന്റെ ആവശ്യത്തെ അനുകൂലിക്കുന്ന 
നിലപാടുമായി സുപ്രീംകോടതി



ന്യൂഡൽഹി വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവ്‌ ബഫർസോണാക്കണമെന്ന വിധിയിൽ കേരളത്തിന്‌ അനുകൂലമായ  മാറ്റങ്ങൾ വരുത്തുമെന്ന സൂചന നൽകി സുപ്രീംകോടതി. ദൈനംദിന ജനജീവിതത്തിന്റെ താളംതെറ്റിക്കുന്ന രീതിയിലുള്ള സമ്പൂർണനിരോധനം അപ്രായോഗികമാണെന്ന്‌ ജസ്‌റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ നിരീക്ഷിച്ചു. ബഫർസോണിൽ ഖനനം നിരോധിക്കുന്നതിൽ തെറ്റില്ല. നിരോധിക്കേണ്ട കാര്യങ്ങൾ നിരോധിക്കണം. എന്നാൽ, അനുവദിക്കേണ്ട കാര്യങ്ങൾ അനുവദിക്കണം –-സുപ്രീംകോടതി നിലപാട്‌ വ്യക്തമാക്കി. ബഫർസോൺ വിധിയിൽ ഭേദഗതികൾ വേണമെന്ന ആവശ്യത്തെ പൂർണമായും അംഗീകരിക്കുന്ന സമീപനമാണ്‌ സുപ്രീംകോടതിയില്‍നിന്നുണ്ടായത്‌. ആശങ്ക പരിഹരിക്കണമെന്ന സംസ്ഥാനസർക്കാർ ഹർജിയും വിധിയിൽ ഭേദഗതി തേടിയ കേന്ദ്രം ഹര്‍ജിയുമാണ് പരിഗണിച്ചത്‌. കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ്‌ഗുപ്‌തയും സ്‌റ്റാൻഡിങ്‌ കോൺസൽ നിഷേരാജൻ ഷൊങ്കറും ഹാജരായി. ബഫർസോൺവിധി കേരളത്തിലെ ജനങ്ങൾക്കുണ്ടാക്കിയ ആശങ്കകൾ അഭിഭാഷകർ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.    വ്യാഴാഴ്‌ച കേരളം വിശദമായ വാദങ്ങൾ അവതരിപ്പിക്കും. Read on deshabhimani.com

Related News