ബി എസ്‌ യെദ്യൂരപ്പയുടെ കൊച്ചുമകളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

photo credit: twitter


ബംഗളൂരു > കർണാടക മുൻ മുഖ്യമന്ത്രി ബി എസ്‌ യെദ്യൂരപ്പയുടെ കൊച്ചുമകളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. യെദ്യൂരപ്പയുടെ മൂത്തമകൾ പദ്‌മയുടെ മകൾ ഡോ. സൗന്ദര്യയെയാണ്‌ വെള്ളിയാഴ്‌ച രാവിലെ 10 മണിയോടെ ബംഗളൂരു വസന്ത്‌ നഗറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 2019ലായിരുന്നു സൗന്ദര്യയുടെ വിവാഹം. വീട്ടിലെ ജോലിക്കാരി കിടപ്പുമുറിയുടെ വാതിൽ മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്നു ഭർത്താവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്‌ വാതിൽ തകർത്ത്‌ അകത്തുകയറുകയായിരുന്നു.   Read on deshabhimani.com

Related News