ബ്രിജ്‌ ഭൂഷണിന്റെ അറസ്റ്റ്‌: അന്ത്യശാസനം ഇന്ന്‌ അവസാനിക്കും



ന്യൂഡൽഹി > ലൈം​ഗികാതിക്രമം നടത്തിയ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷണെ അറസ്റ്റ്‌ ചെയ്യാൻ കർഷകരും സമരം ചെയ്യുന്ന ​ഗുസ്തി താരങ്ങളും പൊലീസിനു നൽകിയ അന്ത്യശാസനം ഞായറാഴ്‌ച അവസാനിക്കും. രാജ്യത്തിന്‌ ബുദ്ധിമുട്ടാക്കുന്ന  പ്രഖ്യാപനമുണ്ടാകുമെന്ന്‌ വിനേഷ്‌ ഫോഗട്ട്‌ മാധ്യമങ്ങളോടു പ്രതികരിച്ചു. കർഷക സംഘടനകളും ഖാപ്പ്‌ നേതാക്കളും പങ്കെടുത്ത്‌ ഞായർ പകൽ സമരവേദിയിൽ നടത്തുന്ന മഹാപഞ്ചായത്തിൽ ഡൽഹി ഉപരോധമടക്കം പ്രഖ്യാപിച്ചേക്കും. 21നകം അറസ്റ്റ്‌ ഉണ്ടായില്ലങ്കിൽ ഡൽഹി ഉപരോധിക്കുമെന്ന്‌ ഭാരതിയ കിസാൻ യൂണിയനും ആർഎൽഡിയും നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഹരിയാന, പഞ്ചാബ്‌, രാജസ്ഥാൻ, യുപി സംസ്ഥാനങ്ങളിൽനിന്ന്‌ കർഷകർ ഇന്ന്‌ ജന്തർ മന്തറിലെത്തും. അഖിലേന്ത്യ അംഗൻവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ ഫെഡറേഷൻ നേതൃത്വത്തിൽ 18 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവർത്തകർ ശനിയാഴ്‌ച സമരവേദിയിൽ എത്തി. ഫെഡറേഷൻ പ്രസിഡന്റ്‌ ആശ റാണി, ജനറൽ സെക്രട്ടറി എ ആർ സിന്ധു എന്നിവർ സംസാരിച്ചു. എസ്‌എഫ്‌ഐ നേതൃത്വത്തിൽ രാഷ്‌ട്രപതിക്ക്‌ സാക്ഷി മലിക്‌ അടക്കമുള്ള താരങ്ങൾ ബ്രിജ്‌ഭൂഷന്റെ അറസ്റ്റ്‌ ആവശ്യപ്പെട്ട്‌ കത്തയച്ചു. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News