ഡൽഹിയിൽ ബോംബ്‌ കണ്ടെത്തി ; നിയന്ത്രിത സ്‌ഫോടനംവഴി നിർവീര്യമാക്കി

videograbbed image


ന്യൂഡൽഹി ഡൽഹിയിലെ ഗാസിപുരിൽ പൂച്ചന്തയിൽ മൂന്ന്‌ കിലോഗ്രാമുള്ള ബോംബ്‌ കണ്ടെത്തി. നിയന്ത്രിത സ്‌ഫോടനംവഴി ബോംബ്‌ നിർവീര്യമാക്കി. റിപ്പബ്ലിക്‌ ആഘോഷത്തിന്റെ സാഹചര്യത്തിൽ ഭീകരാക്രമണത്തിനുള്ള ശ്രമമാണോയെന്ന്‌ പൊലീസ്‌ അന്വേഷിക്കുന്നു. രാവിലെ ഒമ്പതരയോടെ ഒരാൾ സ്‌ഫോടകവസ്‌തു അടങ്ങിയ ബാഗ്‌ സ്‌കൂട്ടറിൽ ചന്തയിൽ എത്തിക്കുകയായിരുന്നു. ഉപേക്ഷിച്ച നിലയിൽ സ്‌കൂട്ടർ കണ്ട വ്യാപാരികൾ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന്‌, ബോംബ്‌ സ്‌ക്വാഡ്‌, എൻഎസ്‌ജി എന്നിവർ സ്ഥലത്തെത്തി. നൈട്രേറ്റിന്റെയും ആർഡിഎക്‌സിന്റെയും മിശ്രിതമായിരുന്ന ബോംബിൽ ടൈമർ ഘടിപ്പിച്ചിരുന്നു. എൻഎസ്‌ജി വിദഗ്‌ധർ ഒന്നരയോടെ സ്ഥലത്ത്‌ ആഴത്തിൽ കുഴിയെടുത്ത്‌ ബോംബ്‌ നിക്ഷേപിച്ച്‌ നിർവീര്യമാക്കി. കേസെടുത്തതായി ഡൽഹി പൊലീസ്‌ അറിയിച്ചു. ലുധിയാനയിൽ അടുത്തിടെയുണ്ടായ സ്‌ഫോടനവുമായി സംഭവത്തിന്‌ ബന്ധമുണ്ടോയെന്ന്‌ അന്വേഷിക്കുന്നു. അമൃത്‌സറിലും ബോംബ് കണ്ടെത്തി ഡൽഹിക്ക് പിന്നാലെ പഞ്ചാബിലെ അമൃത്‌സറിൽ  ഇന്ത്യ–-പാക് അതിർത്തിയോടു ചേർന്നുള്ള അട്ടാരി ബച്ചിവിന്ദ് റോഡിന് സമീപത്തുനിന്ന് ബോംബ് (ഐഇഡി)  കണ്ടെത്തി. വഴിയിൽ ഉപേക്ഷിക്കപ്പെട്ട ബാ​ഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടകവസ്തു. ഒരു ലക്ഷം രൂപയും ബാ​ഗില്‍ ഉണ്ടയിരുന്നു. പഞ്ചാബിൽ അടുത്തിടെയുണ്ടായ ​ഗ്രനേഡ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട്   ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷന്റെ (ഐഎസ്‌വൈഎഫ്) പിന്തുണയുള്ള ആറ് ഭീകരരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവർ നൽകിയ വിവരത്തെ തുടർന്ന് വ്യാഴാഴ്ച 2.5 കിലോ ആർഡിഎക്‌സും തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തിരുന്നു. ജമ്മു കശ്മീരിലെ  നൗഹാട്ടയിൽ  ഖവാജ ബസാര്‍ ചൗക്കില്‍  പ്രഷര്‍ കുക്കറില്‍ അടച്ചനിലയിൽ  സ്ഫോടകവസ്തുക്കൾ (ഐഇഡി) സുരക്ഷാസേന വെള്ളിയാഴ്ച കണ്ടെത്തി. Read on deshabhimani.com

Related News