കെജ്‌രിവാളിനെതിരെ വധഭീഷണി; ബിജെപി നേതാവ് അറസ്റ്റിൽ



ന്യൂഡൽഹി> ഡൽഹി മുഖ്യമന്ത്രി അരവിദ് കെജ്‌രിവാളിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി നേതാവ് തജിന്ദർ പൽ സിങ് ബഗ്ഗയെ പഞ്ചാബ് പൊലീസ് ആണ് അറസ്റ്റ് ചെയ്‌തത്. അരവിന്ദ് കെജ്‌രിവാളിനെ ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ബഗ്ഗയുടെ ഭീഷണി. അഞ്ച് തവണ നോട്ടിസ് അയച്ചിട്ടും അന്വേഷണവുമായി സഹകരിക്കാൻ തയാറാകാത്തതിനാലാണ് ബഗ്ഗയെ കസ്റ്റഡിയിലെടുത്തതെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. അതേസമയം ബഗ്ഗയെ അറസ്റ്റ് ചെയ്‌ത് മൊഹാലിക്കു പോകുന്നതിനിടെ ഹരിയാന പൊലീസ് പ‍ഞ്ചാബ് പൊലീസ് സംഘത്തെ തടഞ്ഞു. ബഗ്ഗയെ തട്ടിക്കൊണ്ടുപോയെന്ന പിതാവിന്റെ പരാതിയെത്തുടർന്നാണ് പഞ്ചാബ് പൊലീസിനെ ഹരിയാന പൊലീസ് തടഞ്ഞത്. Read on deshabhimani.com

Related News