ത്രിപുര ബിജെപിയിൽ കലാപം ; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ എംഎൽഎ



ന്യൂഡൽഹി ത്രിപുരയിൽ  എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ മിനിറ്റുകൾക്കകം ബിജെപിയിൽ പരസ്യകലാപം. നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ സൂര്യമണിനഗറിൽനിന്നുള്ള എംഎൽഎയും മുൻമന്ത്രിയുമായ റാംപ്രസാദ്‌ പോൾ രംഗത്തെത്തി. തനിക്കെതിരെ പാർടി നേതാക്കൾ നീക്കം നടത്തുന്നുവെന്ന്‌ ആരോപിച്ച പോൾ,  മന്ത്രിസഭാ രൂപീകരണത്തിൽ വൻ ഗൂഢാലോചന നടന്നുവെന്നും വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു.   ബുധനാഴ്‌ച കേന്ദ്രമന്ത്രികൂടിയായ പ്രതിമ ഭൗമിക്‌  മുഖ്യമന്ത്രിപദം ലഭിക്കാത്തതിനെത്തുടർന്ന്‌  രാജിവച്ചതോടെ നിയമസഭയിൽ ബിജെപിയുടെ അംഗബലം സ്‌പീക്കറടക്കം  ഭൂരിപക്ഷത്തിനാവശ്യമായ 31 സീറ്റായി ചുരുങ്ങി. ജിതേന്ദ്ര ചൗധരി 
സിപിഐ എം  കക്ഷിനേതാവ്‌ ത്രിപുര നിയമസഭയിലെ സിപിഐ എം കക്ഷിനേതാവായി സംസ്ഥാന സെക്രട്ടറി കൂടിയായ ജിതേന്ദ്ര ചൗധരിയെ തെരഞ്ഞെടുത്തു. ശ്യാമൾ ചക്രബർത്തിയെ ഉപനേതാവായും ചീഫ്‌ വിപ്പായി നിർമൽ ബിശ്വാസിനെയും തെരഞ്ഞെടുത്തു.   കക്ഷിയോഗത്തിൽ പൊളിറ്റ്‌ ബ്യൂറോ അംഗം മണിക്‌ സർക്കാർ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ തപൻ ചക്രവർത്തി, രത്തൻ ഭൗമിക്‌ എന്നിവരും പങ്കെടുത്തു.  സിപിഐ എം എംഎൽഎമാർ പ്രോടെം സ്‌പീക്കറുടെ ചേംബറിലാണ്‌  രാവിലെ സത്യപ്രതിജ്ഞ ചെയ്‌തത്‌. Read on deshabhimani.com

Related News