കൈക്കൂലിക്കായി പിഴിയുന്നു; ബിജെപി മന്ത്രിമാർക്കെതിരെ കരാറുകാർ



ബംഗളൂരു> കൈക്കൂലി ആവശ്യപ്പെട്ട്‌ ബിജെപി മന്ത്രിമാരും ഭരണകക്ഷി എംഎൽഎമാരും നിരന്തരം പീഡിപ്പിക്കുന്നെന്ന്‌ ആരോപിച്ച്‌ കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ. പണം ചോദിക്കുന്നതിന്റെ ശബ്‌ദ സന്ദേശം ഇവർ തിങ്കളാഴ്ച പുറത്തുവിട്ടു. കൈക്കൂലി വാങ്ങാത്തതിന്റെ പേരിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറെ എംഎൽഎമാർ കൈയേറ്റം ചെയ്ത സംഭവമുണ്ടായി. ഒരു ആശുപത്രി നിർമാണത്തിന് 20 ലക്ഷം രൂപയാണ്‌ കൈക്കൂലിയായി പറ്റുന്നത്‌. സാധാരണ പിഡബ്ല്യുഡി ജോലികൾക്ക്‌ 12.5 ലക്ഷവും കോവിഡ് ആദ്യ തരംഗകാലത്ത്‌ 10–-12 ലക്ഷവും കോൺട്രാക്‌ടർമാരെ പിഴിഞ്ഞെടുത്തു. പദ്ധതി വിഹിതത്തിൽ 40 ശതമാനം കമീഷനായി ബിജെപി പറ്റുന്നുണ്ടെന്ന്‌ കോൺഗ്രസ് ആരോപിച്ചിരുന്നു. മന്ത്രി കെ എസ് ഈശ്വരപ്പ കമീഷൻ ചോദിച്ചതിന്റെ പേരിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവമുണ്ടായി. Read on deshabhimani.com

Related News