ത്രിപുരയിൽ സിപിഐ എം റാലിക്ക്‌ നേരെ ബിജെപി ആക്രമണം



അഗർത്തല> ത്രിപുരയിലെ ഖോവായ് ജില്ലയിൽ സിപിഐ എം റാലിക്ക്‌ നേരെ ബിജെപി ആക്രമണം. ബുധനാഴ്‌ച പകൽ 2.30ന് ബെൽത്താലയിൽ  പൊലീസ്‌ നോക്കി നിൽക്കേ ബിജെപി അക്രമികൾ വടിവാളും മറ്റ്‌ മാരകായുധങ്ങളുമായി ആക്രമിച്ചത്‌. നാലോളം പാർടി പ്രവർത്തകർക്ക്‌ പരിക്കേറ്റു. പൊലീസ്‌ കാഴ്‌ചക്കാരായതോടെ സ്വയം പ്രതിരോധിച്ച സിപിഐ എം പ്രവർത്തകർ അക്രമികളെ തുരത്തിയോടിച്ചു. അക്രമികൾ വീണ്ടും സംഘടിച്ച്‌ എത്തിയെങ്കിലും സ്‌ത്രീകളടക്കമുള്ള പ്രവർത്തകർ  ശക്തമായി പ്രതിരോധിച്ചതോടെ ഇവർ പിന്തിരിഞ്ഞോടി. ബിജെപി സർക്കാരിനെ അധികാരത്തിൽ പുറത്താക്കുകയെന്ന സന്ദേശമുയർത്തി ബുധനാഴ്‌ച സംസ്ഥാനത്തെമ്പാടും പാർടി റാലികൾ സംഘടിപ്പിച്ചിരുന്നു. ജനങ്ങൾ വൻതോതിൽ പാർടിക്കൊപ്പം അണിചേരുന്നതും ബിജെപി നേതാക്കളടക്കം സിപിഐ എമ്മിനോടാപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തുടങ്ങിയതും ബിജെപിക്ക്‌ കനത്ത ആഘാതമായിരുന്നു. തുടർന്നാണ്‌ അക്രമങ്ങൾ അഴിച്ചുവിട്ട്‌ ഭീതിപരത്താനുള്ള ശ്രമം. ബിജെപി ആക്രമണത്തെ സിപിഐ എം സംസ്ഥാന കമ്മിറ്റി ശക്തമായ ഭാഷയിൽ അപലപിച്ചു. Read on deshabhimani.com

Related News