ബിൽക്കീസ് ബാനു കൂട്ടബലാത്സം​ഗക്കേസ്: ജീവപര്യന്തം ശിക്ഷിച്ച 11 കുറ്റവാളികളെ വിട്ടയച്ച് ​ഗുജറാത്ത് സർക്കാർ



അഹമ്മദാബാദ്> ഗുജറാത്ത് കലാപത്തിനിടെ അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗംത്തിന് ഇരയാക്കിയ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സർക്കാർ  ജയിലിൽ നിന്ന് മോചിപ്പിച്ചു. ​കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചു. ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയയ്‌ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി. തുടർന്നാണ് ഇവരെ വിട്ടയയ്‌ക്കാൻ സർക്കാർ തീരുമാനിച്ചത്. ​ഗുജറാത്ത് വംശഹത്യക്കിടെ 2002 മർച്ച് മൂന്നിനാണ് ബിൽക്കീസ് ബാനു 22 തവണ കൂട്ട ബലാസംഗത്തിനിരയായത്‌.   ബിൽക്കീസ് ബാനുവിന്റെ മൂന്നു വയസുള്ള മകളെ കലാപകാരികൾ നിലത്തടിച്ച് കൊല്ലുകയായിരുന്നു. ഒപ്പം കുടുംബത്തിലെ 14 പേരുടെ കൊലപാതകവും  ബിൽക്കീസ് കാണേണ്ടിവന്നു. ഗുജറാത്തിലെ ദാഹോദ്‌ ജില്ലയിലെ ദേവഗഡ്‌ ബാരിയിലായിരുന്നു ഈ അക്രമം നടന്നത്‌. Read on deshabhimani.com

Related News