ബിഹാറിൽ മൂന്നാം നാൾ രാജി



ന്യൂഡൽഹി> ബിഹാറിൽ സത്യപ്രതിജ്ഞ ചെയ്‌ത്‌ മൂന്നു ദിവസത്തിനകം അഴിമതി ആരോപണങ്ങളെ തുടർന്ന്‌ മന്ത്രി രാജിവച്ചു. പ്രതിപക്ഷം ആരോപണങ്ങൾ ഉയർത്തിയതിനെ തുടർന്ന്‌ വിദ്യാഭ്യാസ മന്ത്രി മേവാലാൽ ചൗധരിയാണ്‌ രാജിവച്ചത്‌. താരാപുരിൽനിന്നുള്ള ജെഡിയു എംഎൽഎയാണ്‌. ചെറിയ ഭൂരിപക്ഷത്തിൽ തുടരുന്ന നിതീഷ്‌ സർക്കാരിന്‌ തുടക്കത്തിലെയുള്ള മന്ത്രിയുടെ രാജി തിരിച്ചടിയായി.  ഭാഗൽപുർ കാർഷിക സർവകലാശാലാ വൈസ്‌ ചാൻസലറായിരിക്കെ അസി. പ്രൊഫസർ, ജൂനിയർ സയന്റിസ്റ്റ്‌ തസ്‌തികകളിലേക്കുള്ള നിയമനത്തിൽ ക്രമക്കേട്‌ നടന്നതായി ആരോപണം ഉയർന്നിരുന്നു. അന്ന്‌ ഗവർണറായിരുന്ന ഇന്നത്തെ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ വിസിക്ക്‌ എതിരെ കേസെടുക്കുന്നതിന്‌ അനുമതി നൽകി. മേവാലാലിനെ ജെഡിയു സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. അഴിമതിക്കേസിൽ അന്വേഷണം നടന്നെങ്കിലും കുറ്റപത്രം സമർപ്പിക്കപ്പെട്ടില്ല. മേവാലാലിനെ മന്ത്രിയാക്കിയതിനെ തേജസ്വി യാദവ്‌ ട്വിറ്ററിലൂടെ രൂക്ഷമായി വിമർശിച്ചിരുന്നു.     കേസ്‌  അയോഗ്യതയായി കാണേണ്ടതില്ലെന്നും നിരവധി എംഎൽഎമാർക്കെതിരായി കേസുണ്ടെന്നും മേവാലാൽ പറഞ്ഞു. Read on deshabhimani.com

Related News