ബിഹാറിൽ മന്ത്രിപദത്തിനായി കോൺഗ്രസിൽ കൂട്ടയടി



ന്യൂഡൽഹി> ബിഹാറിൽ മഹാസഖ്യ സർക്കാർ യാഥാർഥ്യമായതോടെ മന്ത്രിപദത്തിനായി കോൺഗ്രസിൽ കൂട്ടയടി. കോൺഗ്രസിന്റെ പത്തൊമ്പത്‌ എംഎൽഎമാരിൽ ഭൂരിപക്ഷവും പദവി ആവശ്യവുമായി രംഗത്തുണ്ട്. തന്നെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണം എന്നാവശ്യപ്പെട്ട് ഖഗാരിയസദറിൽനിന്നുള്ള എംഎൽഎ ഛത്രപതി യാദവ് കോൺഗ്രസ്‌ പ്രസിഡന്റ് സോണിയ ഗാന്ധിക്ക്‌ കത്തുനൽകി. പാർടിയുടെ ഏക യാദവ എംഎൽഎയാണ്‌ താനെന്നും അച്ഛൻ രാജേന്ദ്ര പ്രസാദ് യാദവ് മൂന്നുമന്ത്രിസഭയിൽ അംഗമായിരുന്നുവെന്നും കാട്ടിയാണ്‌ കത്തയച്ചത്‌. കോൺഗ്രസിന് നാല് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. Read on deshabhimani.com

Related News