ഭൂപേന്ദ്ര പട്ടേല്‍ വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രിയാകും: സത്യപ്രതിജ്ഞ 12ന്



അഹമ്മദാബാദ്> ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ തിങ്കളാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും. 12ന് ഉച്ചയ്‌ക്ക് രണ്ടിന് സത്യപ്രതിജ്ഞ നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. 182 അംഗ നിയമസഭയില്‍ 158 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് 16 സീറ്റിലേക്ക് ചുരുങ്ങി. 2017ലെ 77 സീറ്റ് നേട്ടത്തില്‍ നിന്നാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ച. എഎപി 5 സീറ്റിലും ലീഡ് ചെയ്യുന്നു. സമാജ്‌വാദി പാര്‍ടി ഒരിടത്തും, സ്വതന്ത്രര്‍ രണ്ട് ഇടത്തും മുന്നിലുണ്ട്.   Read on deshabhimani.com

Related News