ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി



ന്യൂഡല്‍ഹി> ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തു.ഗാട്ട്‌‌ലോഡിയയില്‍ നിന്നുള്ള നിയമസഭാംഗമാണ് ഭൂപേന്ദ്ര പട്ടേല്‍. യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന്റെ വിശ്വസ്‌തനാണ്.  ഇന്നു ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗമാണ് തീരുമാനമെടുത്തത്.കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി രാജി പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രൂപാണിയുടെ അപ്രതീക്ഷിത രാജിയുണ്ടായത്.   Read on deshabhimani.com

Related News