പഞ്ചാബ്‌ മുഖ്യമന്ത്രിയെ അവഹേളിച്ച്‌ ഗവർണറുടെ കത്ത്‌

ഭഗവത് മന്‍


ന്യൂഡൽഹി പഞ്ചാബ്‌ മുഖ്യമന്ത്രി ഭഗവന്ത്‌ മന്നിനെ അവഹേളിക്കാൻ ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ കത്ത്‌. ചുമതലയെപ്പറ്റി ‘ഓർമപ്പെടുത്താൻ’ എന്ന പേരിൽ ശനിയാഴ്‌ച അയച്ച കത്തിൽ ഉപദേശകർ മുഖ്യമന്ത്രിക്ക്‌ ശരിയായ നിർദേശം നൽകുന്നില്ല എന്നായിരുന്നു അവഹേളനം. പ്രസ്‌താവനകളിൽനിന്ന്‌ മുഖ്യമന്ത്രിക്ക്‌ തന്നോട്‌ കടുത്ത ദേഷ്യമാണെന്ന്‌ മനസ്സിലായെന്നും ഗവർണർ പരിഹസിച്ചു. 27ന്‌ വിളിച്ച നിയമസഭാ സമ്മേളനത്തിന്റെ കാര്യക്രമ പട്ടിക ലഭിക്കാൻ കത്തയച്ചതിനു പിന്നാലെയാണിത്‌. ഇതിനെതിരെ കടുത്ത ഭാഷയിലാണ്‌ മൻ പ്രതികരിച്ചത്‌. ഒരു ഗവർണറും ചരിത്രത്തിൽ ഇതുവരെ കാര്യക്രമ പട്ടിക ആവശ്യപ്പെട്ടിട്ടില്ല. നാളെ സഭയിൽ പ്രസംഗം നടത്താനും അനുമതി തേടേണ്ടി വരും. ഗവർണറുടെ നടപടി അതിരുകടന്നതാണെന്നും മൻ പ്രതികരിച്ചു. വിശ്വാസവോട്ട്‌ തേടാൻ 22ന്‌ വിളിച്ച സഭാ സമ്മേളനത്തിനുള്ള അനുമതി തലേദിവസം ഗവർണർ പിൻവലിച്ചിരുന്നു. 27ന്‌ വീണ്ടും സഭ സമ്മേളിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത്‌ തടയാനാണ്‌ പുതിയ നീക്കം. എഎപി എംഎൽഎമാരെ ചാക്കിലാക്കാൻ ബിജെപി ശ്രമിക്കുന്നതിനിടയിലാണ്‌ സർക്കാർ വിശ്വാസവോട്ട്‌ തേടാൻ തീരുമാനിച്ചത്‌. Read on deshabhimani.com

Related News