ബംഗളൂരു – മൈസൂരു അതിവേഗ പാത : ഉദ്ഘാടനം കഴിഞ്ഞു , പൊളിഞ്ഞു

ബംഗളൂരു–- മൈസൂരു അതിവേഗ പാത തകർന്ന നിലയിൽ. 
പ്രജാവാണി ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രം


മംഗളൂരു ബിജെപി ‘ഇരട്ട എൻജിൻ’ സർക്കാരിന്റെ ഏറ്റവും വലിയ ഭരണനേട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിക്കാട്ടിയ ബംഗളൂരു–- മൈസൂരു അതിവേഗ പാത ഉദ്ഘാടനം കഴിഞ്ഞ്‌ അടുത്ത ദിവസം തകർന്നു. തകർന്ന റോഡിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ബിജെപി സർക്കാരിന്‌ നാണക്കേടായി. 10 വരി പാതയിൽ രാമനാഗര–- ബിഡദി ബൈപാസിലെ പാലം ആരംഭിക്കുന്ന സ്ഥലത്താണ് റോഡ് തകർന്നത്. നിരവധി ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടു. ബസിൽ 20 രൂപവരെ
യൂസർ ഫീ ഇതിനിടെ പാതയിലൂടെയുള്ള യാത്രയ്ക്ക് യൂസർ ഫീ ഈടാക്കാൻ കർണാടക ആർടിസി തീരുമാനിച്ചു. ഇതുപ്രകാരം ആർടിസി ബസുകളായ കർണാടക സാരിഗെ ബസ് യാത്രയ്ക്ക് 15 രൂപയും രാജ ഹംസ ബസുകൾക്ക് 18 രൂപയും മൾട്ടി ആക്സിൽ ബസുകൾക്ക് 20 രൂപയും യാത്രക്കാർ യൂസർ ഫീ നൽകണം.  Read on deshabhimani.com

Related News