വാഹനാപകട തർക്കം; ബംഗളൂരുവിൽ യുവാവിനെ കാറിന്റെ ബോണറ്റിൽവച്ച്‌ വണ്ടിയോടിച്ച്‌ യുവതി



ബംഗളൂരു > ബംഗളൂരുവിൽ വീണ്ടും റോഡ്‌ അതിക്രമം. യുവാവിനെ കാറിന്റെ ബോണറ്റിൽവച്ച്‌ യുവതി ഒരു കിലോമീറ്ററോളം വണ്ടിയോടിച്ചു. വണ്ടി തട്ടിയതിന്‌ പിന്നാലെയുണ്ടായ തർക്കത്തിൽ യുവാവ്‌ കാറിന്റെ ബോണറ്റിൽ കയറിയതാണ്‌ പ്രകോപനത്തിന്‌ കാരണം. തുടർന്ന്‌ യുവാവിന്റെ സുഹൃത്തുക്കൾ യുവാവിന്റെ കാറിന്റെ ചില്ലുകൾ തല്ലിത്തകർത്തു. കഴിഞ്ഞദിവസം വാഹനാപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ കാര്‍ ഡ്രൈവറെ ഓടുന്ന സ്‌കൂട്ടറില്‍ വലിച്ചിഴച്ച സംഭവവും ഉണ്ടായിരുന്നു. ര്‍ക്കത്തിനിടെ സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ച കാര്‍ ഡ്രൈവറെയാണ് ഒരു കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ബെംഗളൂരുവിലെ മാഗഡി റോഡിലായിരുന്നു സംഭവം. Read on deshabhimani.com

Related News