ബിഡിഎസ്‌ പ്രവേശനം : കട്ട്‌ഓഫ്‌ കുറയ്ക്കണമെന്ന ഹർജി തള്ളി



ന്യൂഡൽഹി നീറ്റ്‌–- ബിഡിഎസ്‌ 2021 പ്രകാരമുള്ള പ്രവേശനത്തിന്‌ കട്ട്‌ഓഫ്‌ കുറയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ദന്തൽ കോളേജിൽ സീറ്റ് ഒഴിവുണ്ടെന്നും കട്ട്‌ഓഫ്‌ കുറച്ചാൽ കൂടുതൽ പ്രവേശനം നടക്കുമെന്നും കാണിച്ചാണ്‌ ഒരുകൂട്ടം വിദ്യാർഥികൾ ഹർജി നൽകിയത്‌. എന്നാൽ, യോഗ്യതയിൽ ഇളവ്‌ നൽകുന്നത്‌ മെരിറ്റിനെ ബാധിക്കുമെന്ന്  കേന്ദ്രം സത്യവാങ്‌മൂലം നൽകി. കേന്ദ്രം ഏകപക്ഷീയമായി തീരുമാനമെടുത്തതാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. നയപരമായ തീരുമാനമാണെന്നും യോഗ്യതയിൽ ഇളവ്‌ വരുത്താനുള്ള ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ വ്യക്തമാക്കി. Read on deshabhimani.com

Related News