ഭീഷണി മറികടന്ന് രാജ്യമെമ്പാടും 
ബിബിസി വീഡിയോ പ്രദർശനം

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി 
ഡോക്യുമെന്ററി ‘ഇന്ത്യ–ദി മോദി ക്വസ്റ്റ്യൻ’ ഡിവെെഎഫ്ഐ നേതൃത്വത്തിൽ കാസർകോട് പ്രദർശിപ്പിച്ചപ്പോൾ


ന്യൂഡൽഹി ഗുജറാത്ത്‌ വംശഹത്യയിൽ നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചു. വിദ്യാർഥി–- യുവജന സംഘടനകളും രാഷ്ട്രീയ പാർടികളുമാണ്‌ നേതൃത്വം നൽകിയത്‌. ഡോക്യുമെന്ററിക്ക്‌ ഓൺലൈനിൽ വിലക്ക്‌ കൽപ്പിച്ച മോദി സർക്കാരിന്റെ ഏകാധിപത്യനടപടിയില്‍ പ്രതിഷേധിച്ചാണ്‌ നടപടി.  പലയിടത്തും സംഘപരിവാർ പ്രവർത്തകർ പ്രദർശനം തടയാനും സംഘർഷം സൃഷ്ടിക്കാനും ശ്രമിച്ചു. ഹൈദരാബാദ്‌ കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സംഘടനകൾ ‘ഇന്ത്യ–- ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പ്രദർശിപ്പിച്ചു.   ജെഎൻയുവിലും വിദ്യാർഥികൾ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഡോക്യുമെന്ററി പ്രദർശിപ്പിച്ചാൽ കടുത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്ന അധികൃതരുടെ ഭീഷണി വിദ്യാർഥികൾ വകവച്ചില്ല. ബിബിസിയെ പ്രശംസിക്കുന്ന 
മോദി വീഡിയോ വൈറൽ ഗുജറാത്ത്‌ വംശഹത്യാ ഡോക്യുമെന്ററിയുടെ പേരിൽ ഇന്ത്യാ വിരുദ്ധരായി സംഘപരിവാർ മുദ്രകുത്തിയ ബിബിസിയെ 2013ൽ നരേന്ദ്ര മോദി പ്രശംസിക്കുന്ന വീഡിയോ വൈറൽ. സർക്കാർ നിയന്ത്രണത്തിലാണെങ്കിലും ഏറ്റവും വിശ്വാസ്യതയുള്ള മാധ്യമസ്ഥാപനമെന്നാണ്‌ ബിബിസിയെ മോദി പുകഴ്‌ത്തുന്നത്‌. ആകാശവാണിയും ദൂരദർശനുംപോലെയല്ല ബിബിസിയെന്നും അവരുടെ റിപ്പോർട്ടുകൾ സത്യസന്ധമാണെന്നും മോദി വിശേഷിപ്പിക്കുന്നുണ്ട്‌. Read on deshabhimani.com

Related News