ടിസ്സിൽ പ്രദർശനം തടഞ്ഞു; ലാപ്ടോപ്പിൽ കാണുമെന്ന് വിദ്യാർഥികൾ

ഹിമാചൽ പ്രദേശ്‌ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ പ്രദർശിപ്പിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെ പൊലീസ്‌ മർദിക്കുന്നു


മുംബെെ> മുംബെെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ (ടിസ്) ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ പ്രദർശിപ്പിക്കുന്നത് തടഞ്ഞു. യുവമോർച്ച പ്രവർത്തകർ ക്യാമ്പസിന് പുറത്ത് പ്രതിഷേധിച്ചതോടെ ടിസ് അധികൃതർ ഇടപെട്ട് പ്രദർശനം തടയുകയായിരുന്നു. എന്നാൽ, ലാപ്ടോപ്പിൽ ഡോക്യുമെന്ററി കാണുമെന്ന് വിദ്യാർഥികൾ അറിയിച്ചു. നേരത്തേ പ്രദർശനം നടത്തുന്ന വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുമെന്ന് ടിസ് അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നു. യുവമോർച്ച രംഗത്തെത്തിയതോടെ പൊലീസ് വിദ്യാർഥികളുമായി ചർച്ച നടത്തി പ്രദർശനം തടഞ്ഞു. Read on deshabhimani.com

Related News