വാഹനങ്ങളുടെ യന്ത്രവൽകൃത ഫിറ്റ്‌നസ്‌ പരിശോധന അടുത്തവര്‍ഷം



ന്യൂഡൽഹി ഈ വർഷംമുതൽ ഹെവി– -ഗുഡ്‌സ്‌ വാഹനങ്ങൾക്ക്‌ നിർബന്ധമാക്കിയ യന്ത്രവൽകൃത ഫിറ്റ്‌നസ്‌ പരിശോധനയുടെ കാലാവധി അടുത്ത വർഷം ഒക്ടോബർവരെ നീട്ടി  കേന്ദ്ര സർക്കാർ.  2024 ഒക്ടോബർ ഒന്നുമുതലാണ്‌ തീരുമാനം പ്രാബല്യത്തിൽ വരിക. നേരത്തേ ഹെവി ഗുഡ്‌സ്‌– -പാസഞ്ചർ വാഹനങ്ങൾക്ക്‌ ഓട്ടോമാറ്റഡ് ടെസ്റ്റിങ്‌ സ്റ്റേഷനുകൾവഴി ഈ വർഷം ഏപ്രിൽ ഒന്നുമുതൽ ഫിറ്റ്‌നസ്‌ പരിശോധന നിർബന്ധമാക്കിയിരുന്നു. ഇടത്തരം–- ചെറു പാസഞ്ചർ വാഹനങ്ങൾക്കും ഗുഡ്‌സ്‌ വാഹനങ്ങൾക്കും 2024 ജൂൺ ഒന്നുമുതലായിരുന്നു പരിശോധന നിർബന്ധമാക്കിയത്‌. സൗകര്യങ്ങള്‍ പൂർണമായി സജ്ജമാകാത്തിനാൽ തീരുമാനം നടപ്പാക്കുന്നത്‌ നീട്ടിവയ്‌ക്കുന്നുവെന്ന് ഉപരിതല മന്ത്രാലയം അറിയിച്ചു. പഴയ വാഹന വിൽപ്പന : ഡീലർമാർക്ക്‌ ഇന്നുമുതൽ 
രജിസ്‌ട്രേഷൻ വേണം രാജ്യത്തെ യൂസ്‌ഡ്‌ വാഹന ഡീലർമാർക്ക്‌  ഏപ്രിൽ ഒന്നുമുതൽ രജിസ്‌ട്രേഷൻ നിര്‍ബന്ധം. സംസ്ഥാനങ്ങളിലാണ്‌ രജിസ്‌ട്രേഷൻ എടുക്കേണ്ടത്‌.  ഉടമ വാഹനം ഡീലർക്ക്‌ കൈമാറിയാൽ പുതിയ നിയമഭേദ​ഗതിപ്രകാരം ഡീലറെയായിരിക്കും വാഹന ഉടമയായി പരിഗണിക്കുക. ഡീലർക്ക്‌ വാഹനം കൈമാറുന്നയാൾ വിവരം ആർടി ഓഫീസിൽ ഓൺലൈനായി അറിയിക്കണം. വാഹനത്തിന്റെ രജിസ്‌ട്രേഷൻ പുതുക്കൽ, ഫിറ്റ്‌നസ് പുതുക്കൽ, ഡ്യൂപ്ലിക്കറ്റ്‌ രേഖകൾ എടുക്കൽ തുടങ്ങിയവയും അപകടം സംഭവിച്ചാലുള്ള നിയമനടപടിയും ഡീലറുടെ ഉത്തരവാദിത്വമാണ്‌. ഡീലർമാർ വിൽക്കുന്നതിനുമുമ്പ്‌ വാഹനം ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്‌. ഓടിയ ദൂരം, മൈലേജ്‌, സമയം തുടങ്ങിയവ ഇലക്‌ട്രോണിക്‌ ട്രിപ്പ്‌ മീറ്റർ രജിസ്റ്ററിൽ സൂക്ഷിക്കണം. വിൽപ്പന നടന്നതിശേഷം ഉടമസ്ഥാവകാശം ഡീലർ തന്നെ മാറ്റിനൽകണം. ടെസ്റ്റ് ഡ്രൈവ്,  പ്രദർശനം, സർവീസിങ്, പെയിന്റിങ്, അറ്റകുറ്റപ്പണി, പരിശോധന എന്നിവയ്‌ക്കല്ലാതെ വാഹനം പുറത്തിറക്കാനാകില്ല. ചട്ടം ലംഘിക്കുന്നവരുടെ ലൈൻസ്‌ റദ്ദാക്കി വൻതുക പിഴ ഇടാനും വ്യവസ്ഥയുണ്ട്‌. ആർടിഒ രജിസ്‌ട്രേഷന്‌ ജിഎസ്‌ടി നമ്പർ നൽകേണ്ടിവരുന്നത്‌ ചെറുകിട ഡീലർമാരെ ബാധിക്കുമെന്നും അതുമൂലം ഓൺലൈനിൽ വാഹനം വിൽക്കുന്നതിന്‌ തിരിച്ചടിയാകുമെന്നും ആശങ്കയുണ്ട്.   Read on deshabhimani.com

Related News