ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ആത്മാറാം തോമര്‍ മരിച്ച നിലയില്‍



ലക്‌നൗ> ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ആത്മാറാം തോമറിനെ സ്വന്തം വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തോമറിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസിന്റെ നിഗമനം. യുപിയിലെ ബാഗ്പതിലുള്ള വീട്ടില്‍ കഴുത്തില്‍ ടവല്‍ കൊണ്ട് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ കാറും മൊബൈല്‍ ഫോണും കാണാനില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവ സമയത്ത് വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.രാവിലെ തോമറിന്റെ സഹോദരന്‍ വിജയ് വീട്ടിലെത്തി വിളിച്ചെങ്കിലും വാതില്‍ തുറന്നിരുന്നില്ല.തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോഴാണ് തോമറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.   Read on deshabhimani.com

Related News