കുന്നുകൂട്ടി നോട്ടുകളും സ്വർണവും; അർപ്പിതയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 27 കോടി രൂപ



കൊൽക്കത്ത> ബംഗാളിൽ അറസ്റ്റിലായ മന്ത്രി പാർഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തും നടിയുമായ അർപ്പിത മുഖർജിയുടെ വീട്ടിൽനിന്ന് 27 കോടി രൂപയുടെ നോട്ടുകളും 4 കോടിയിലധികം വിലമതിക്കുന്ന സ്വർണങ്ങളും ജ്വല്ലറികളും പിടിച്ചെടുത്തു. അര്‍പ്പിതയുടെ ഉടമസ്ഥതയിലുള്ള നഗരത്തിലെ 2 ഫ്‌ളാറ്റുകളുടെ വാതില്‍ പൊളിച്ചാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇതിലൊരു ഫ്‌ളാറ്റില്‍നിന്നാണു പണവും സ്വര്‍ണവും ലഭിച്ചത്. നേരത്തേ ദക്ഷിണ കൊല്‍ക്കത്തയിലെ അര്‍പ്പിതയുടെ ഫ്‌ളാറ്റില്‍നിന്ന് 21 കോടി രൂപ കണ്ടെത്തിയിരുന്നു. അര്‍പ്പിതയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇഡി പാര്‍ത്ഥ ചാറ്റര്‍ജിയുടെ വസതിയിലും റെയ്‌ഡ് നടത്തുകയും ശനിയാഴ്‌ച അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.   Cash of Rs 27.9 crores in cash, gold, and jewellery worth Rs 4.31 crores has been recovered till now from the residence of Arpita Mukherjee, a close aide of West Bengal Minister Partha Chatterjee: Sources pic.twitter.com/ZWJuccciw8 — ANI (@ANI) July 28, 2022 Read on deshabhimani.com

Related News