കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട്‌ 
ബിജെപി മാർച്ച്‌; സംഘർഷം



ന്യൂഡൽഹി ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പേര്‌ വന്നതോടെ കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിപദം രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. ആം ആദ്‌മി പാർടി ആസ്ഥാനത്തേക്ക്‌ നടത്തിയ മാർച്ച്‌ അക്രമാസക്തമായി.  ബാരിക്കേഡ്‌ മറികടന്ന്‌ എഎപി ആസ്ഥാനത്തേക്ക്‌ കയറാൻ നേതാക്കൾ ശ്രമിച്ചതോടെ പൊലീസ്‌ ബലം പ്രയോഗിച്ച്‌ അറസ്റ്റ്‌ ചെയ്‌തു. ഇഡിയുടെ കുറ്റപത്രത്തിലുള്ളത്‌  കെട്ടുകഥകളാണെന്ന്‌ പരിഹസിച്ച കെജ്‌രിവാൾ ഏജൻസി വാദം നേരത്തേ തള്ളിയിരുന്നു. Read on deshabhimani.com

Related News