മുലായത്തിന്റെ മരുമകൾ അപർണ യാദവ്‌ ബിജെപിയിൽ

videograbbed image


ന്യൂഡൽഹി സമാജ്‌വാദി പാർടി നേതാവ്‌ മുലായംസിങ്‌ യാദവിന്റെ മരുമകൾ അപർണ യാദവ്‌ ബിജെപിയിൽ ചേർന്നു. ഡൽഹി ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അടക്കമുള്ളവർ അപർണയെ സ്വാഗതംചെയ്‌തു. സ്വാമിപ്രസാദ്‌ മൗര്യ അടക്കം നിരവധി മന്ത്രിമാരും ഒബിസി നേതാക്കളും എസ്‌പിയിൽ ചേർന്നതോടെ ക്ഷീണത്തിലായ ബിജെപി അപർണയുടെ വരവ്‌ ആഘോഷമാക്കി.മുലായത്തിന്റെ രണ്ടാം ഭാര്യയിലെ മകൻ പ്രതീക്‌ യാദവിന്റെ ഭാര്യയാണ്‌ 32 കാരി അപർണ. 2017 ലെ തെരഞ്ഞെടുപ്പിൽ ലഖ്‌നൗ കാന്റിൽ എസ്‌പി സ്ഥാനാർഥിയായി.ബിജെപിയുടെ റിത ബഹുഗുണ ജോഷിയോട്‌ തോറ്റു. ഇക്കുറി എസ്‌പി സീറ്റ്‌ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് മാറ്റം. മത്സരിക്കുമോ എന്ന ചോദ്യത്തിന്  ബിജെപി പറയുന്നത്‌ പോലെ പ്രവർത്തിക്കും എന്നായിരുന്നു മറുപടി.മറ്റ്‌ പാർടികളിലും സോഷ്യലിസ്‌റ്റ്‌ ആശയം എത്തുകയാണെന്നും എസ് പിക്ക് സീറ്റ് നല്‍കാന്‍ കഴിയാത്തവരെ പോലും ബിജെപി ഏറ്റെടുക്കുകയാണെന്നും എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പരിഹസിച്ചു. Read on deshabhimani.com

Related News