കാലിക്കടത്ത്‌ കേസ്‌ : മമതയുടെ വിശ്വസ്‌തൻ അറസ്‌റ്റിൽ

image credit Anubrata Mondal twitter


കൊൽക്കത്ത പാർഥാ ചാറ്റർജിക്കു പിന്നാലെ മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസ്‌ ബിർഭും ജില്ലാ പ്രസിഡന്റുമായ അനുബ്രത മണ്ഡലിനെ സിബിഐ അറസ്റ്റ്‌ ചെയ്തു. അതിർത്തിക്കപ്പുറത്തേക്ക്‌ കന്നുകാലികളെ കടത്തിയ കേസുമായി ബന്ധപ്പെട്ടാണ്‌ അറസ്റ്റ്‌. വ്യാഴാഴ്‌ച സിആർപിഎഫ്‌ ജവാൻമാരുടെ സഹായത്തോടെ വീടുവളഞ്ഞാണ്‌ മണ്ഡലിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. 2020ലാണ്‌ സിബിഐ കേസ്‌ ഏറ്റെടുത്തത്‌. പത്ത്‌ തവണ നോട്ടീസ്‌ അയച്ചിട്ടും മണ്ഡൽ ചോദ്യം ചെയ്യലിന്‌ ഹാജരായില്ലെന്ന്‌ സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്‌ച ഹാജരാകാൻ നോട്ടീസ്‌ നൽകി. ഹാജരാകാത്തതിനെത്തുടർന്നാണ്‌ അറസ്‌റ്റ്‌. വ്യാഴാഴ്ച ബോൾപ്പുരിലെ മണ്ഡലിന്റെ വീട്ടിലെത്തി ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്‌ രേഖപ്പെടുത്തിയത്. മണ്ഡലിന്റെ  ഗണ്‍മാന്‍ സൈഗാള്‍ ഹൊസൈനും അറസ്റ്റിലായി.   നേരത്തേ സ്‌കൂൾ അധ്യാപക നിയമന അഴിമതി കേസിൽ മുൻ മന്ത്രി പാർഥാ ചാറ്റർജി ഉൾപ്പെടെയുള്ള തൃണമൂൽ നേതാക്കൾ അറസ്‌റ്റിലായിരുന്നു. Read on deshabhimani.com

Related News