ചെറിയ പനിക്കൊന്നും 
ആന്റിബയോട്ടിക് വേണ്ട ; മാർഗനിർദേശവുമായി ഐസിഎംആർ



ന്യൂഡൽഹി ആന്റിബയോട്ടിക്‌ മരുന്നുകൾ ഉപയോഗിക്കുന്നതിനും രോഗികൾക്ക്‌ നിർദേശിക്കുന്നതിനും മാർഗനിർദേശം പുറത്തിറക്കി ഐസിഎംആർ. ചെറിയ പനി, വൈറൽ ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ പ്രശ്‌നങ്ങൾ, തൊലിപ്പുറത്തെ നേർത്ത അണുബാധ തുടങ്ങിയവർക്ക്‌ ആന്റിബയോട്ടിക്‌ നൽകേണ്ടതില്ല. അണുബാധ ഉറപ്പിക്കും മുമ്പ്‌ അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ആന്റിബയോട്ടിക്‌ എംപിരിക് ആന്റിബയോട്ടിക് തെറാപ്പി നൽകുന്നത്‌ അടിയന്തര സാഹചര്യങ്ങളിലേക്ക്‌ പരിമിതപ്പെടുത്തണം. രോഗികൾ മരുന്ന്‌ ഉപയോഗിക്കുന്നത്‌ വിവേകത്തോടെ വേണമെന്നും ഡോക്‌ടർ ഇവ എഴുതി നൽകുമ്പോൾ സമയപരിധി നിശ്ചയിക്കണമെന്നും മാർഗനിർദേശമുണ്ട്‌. കഴിഞ്ഞ വർഷം ഐസിഎംആർ നടത്തിയ സർവേയിൽ ന്യുമോണിയയും സെപ്റ്റിസീമിയയുംപോലുള്ള ഐസിയു സംബന്ധമായ അണുബാധയേൽക്കുന്ന ഭൂരിഭാഗം പേർക്കും ശക്തിയേറിയ ആന്റിബയോട്ടിക്‌ പോലും 87.5 ശതമാനം രോഗികളിലും  ഫലം ചെയ്യുന്നില്ലെന്ന്‌ കണ്ടെത്തിയിരുന്നു. ഇത്‌ ഗുരുതരമായ വെല്ലുവിളിയാണ്‌. ഒരാഴ്‌ചമുതൽ പത്തുദിവസത്തേക്കുവരെ ശസ്‌ത്രക്രിയ കഴിഞ്ഞ രോഗികൾക്ക്‌ ഡോക്‌ടർമാർ ആന്റിബയോട്ടിക്‌ നൽകുന്നത്‌ നിരുത്സാഹപ്പെടുത്തും.  ആന്റിബയോട്ടിക് സമയപരിധി ചർമത്തിലെയും മൃദുവായ ടിഷ്യൂകളിലെയും 
അണുബാധകൾക്ക്‌ –- 5 ദിവസം വൈറൽ ന്യൂമോണിയ–-  5 ദിവസം ആശുപത്രിയിൽ നിന്നുള്ള ന്യൂമോണിയ–- 8 ദിവസം Read on deshabhimani.com

Related News