ചെങ്കോല്‍ കൈമാറ്റം അപകടം ; 
അണ്ണാദുരൈ അന്നേ പറഞ്ഞു



ചെന്നൈ പുതിയ പാര്‍ലമെന്റിഇ ചെങ്കോല്‍ സ്ഥാപിച്ചത്‌ വിവാദമാകുന്നതിനിടെ ചരിത്രത്തിലെ ചെങ്കോല്‍ കൈമാറ്റത്തെ വിമര്‍ശിച്ച് ഡിഎംകെ സ്ഥാപകനും തമിഴ്‌നാട്‌ മുൻ മുഖ്യമന്ത്രിയുമായ  സി എൻ അണ്ണാദുരൈ അന്നെഴുതിയ ലേഖനം ചര്‍ച്ചയാകുന്നു. 1947 ആ​ഗസ്ത്‌ 24ന് ‘ദ്രാവിഡ നാട്’ എന്ന പ്രസിദ്ധീകരണത്തിലെഴുതിയ ലേഖനത്തില്‍ മഠാധിപതി അന്നത്തെ പ്രധാനമന്ത്രി നെഹ്റുവിന് ചെങ്കോല്‍ കൈമാറിയത് അപ്രതീക്ഷിതവും അനാവശ്യവുമാണെന്നായിരുന്നു അണ്ണാദുരൈ കുറിച്ചത്. അതിന്റെ അര്‍ഥതലങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചാല്‍ അപകടകരമാമെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്കോല്‍ നെഹ്റുവിന് നല്‍കിയ സമ്മാനമാണോ സംഭാവനയാണോ ഷെയറാണോ അതോ അധികാരത്തിനുള്ള തുകയാണോയെന്നും അണ്ണാദുരൈ പരിഹസിച്ചു. ഡിഎംകെയുടെ രൂപീകരണത്തിനും മുമ്പ് ദ്രാവിഡ കഴകത്തിന്റെ ഭാ​ഗമായിരുന്നപ്പോഴാണ് അദ്ദേഹം ലേഖനമെഴുതിയത്. Read on deshabhimani.com

Related News