അങ്കണവാടി മഹാപടാവ്‌ നാളെ സമാപിക്കും ; കേരളമടക്കം 22 സംസ്ഥാനങ്ങളിൽനിന്ന് 
വളന്റിയർമാർ



ന്യൂഡൽഹി വിവിധ ആവശ്യങ്ങളുന്നയിച്ച്‌ അഖിലേന്ത്യ അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ്‌ ഫെഡറേഷൻ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന അധികാർ മഹാപടാവ്‌ (മഹാ ധർണ) വെള്ളിയാഴ്‌ച സമാപിക്കും. രണ്ടാം ദിനമായ ബുധനാഴ്‌ച കേരളമടക്കം 22 സംസ്ഥാനങ്ങളിൽനിന്നും വളന്റിയർമാർ സമരത്തിനെത്തി. പ്രധാനമന്ത്രിക്കും വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിക്കും അടുത്ത ദിവസം പ്രതിനിധി സംഘം നിവേദനം സമർപ്പിക്കും. സുപ്രീംകോടതി ഉത്തരവിട്ട മിനിമം വേതനവും മറ്റ്‌ ആനുകൂല്യവും നൽകുക, പെൻഷനടക്കമുള്ള -സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, അങ്കണവാടികളുടെ സ്വകാര്യവൽക്കരണം തടയുക, സർക്കാർ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം. രണ്ടാം ദിവസം എംപിമാരായ എ എം ആരിഫ്‌, എ എ റഹിം, വി ശിവദാസൻ, ഫെഡറേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി എ ആർ സിന്ധു തുടങ്ങിയവർ സംസാരിച്ചു. ജന്തർ മന്തറിൽ സമരംചെയ്യുന്ന ഉക്രയ്‌നിൽനിന്നു മടങ്ങിയെത്തിയ വിദ്യാർഥികളും സമരത്തിന്‌ പിന്തുണ അറിയിച്ചു. Read on deshabhimani.com

Related News